തൊടുപുഴ: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടത്തിയ ഈസ്റ്റ് സോണ്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും മുതലക്കോടം ഹോളി ഫാമിലി നഴ്സിംഗ് കോളജ് ചാമ്പ്യന്മാരായി. 101 പോയിന്റോടെയാണ് ജേതാക്കളായത്. 52 പോയിന്റുകളുമായി കാരിത്താസ് കോളജ് ഓഫ് നഴ്സിംഗ് രണ്ടാം സ്ഥാനവും 36 പോയിന്റുകളുമായി പാലാ മാര്‍ സ്ലീവാ കോളജ് ഓഫ് നഴ്സിംഗ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗ് മികച്ച യൂണിറ്റായും കലാതിലകമായി അഞ്ജലി കൃഷ്ണയും (ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കോട്ടയം), കലാപ്രതിഭയായി രോഹന് ഫ്രാന്‍സിസും (അസീസി കോളജ് ഓഫ് നഴ്സിംഗ്) തെരഞ്ഞെടുക്കപ്പെട്ടു.